ലഖ്നോ: ആഗ്രയിലേക്ക് പോകാൻ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്ന് പേർക്കും യു.പി പൊലീസ് അനുമതി നൽകി. പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കുന്നതിനാണ് പ്രിയങ്കക്ക് അനുമതി നൽകിയത്. നേരത്തെ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ലക്നോ-ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ടോൾ പ്ലാസയിലാണ് കോൺഗ്രസ് നേതാവിനെ തടഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. നേരത്തേ അനുമതി വാങ്ങാത്തതിനാലാണു പ്രിയങ്കയെ തടഞ്ഞതെന്നാണു യു.പി പൊലീസിന്‍റെ വിശദീകരണം.
ഞാൻ വീട്ടിലാണ്ടെങ്കിൽ പ്രശ്നമില്ല, എന്‍റെ ഓഫിസിലേക്ക് പോകുകയാണെങ്കിലും പ്രശ്നമില്ല. എന്നാൽ, മറ്റെവിടെയെങ്കിലും പോയാൽ ഇവർ ഈ 'തമാശ' തുടരുന്നു. എന്താണിത്? തീർത്തും പരിഹാസ്യമാണ് നടക്കുന്നത്. ഞാൻ താമസിയാതെ ആ കുടുംബത്തെ സന്ദർശിക്കുമെന്നും പിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.