ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കുചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അസുഖത്തെ തുടർന്ന് യാത്രക്കുണ്ടാവില്ലെന്ന് പ്രിയങ്ക ഗാന്ധി തന്നെ എക്സിലൂടെ അറിയിച്ചു.
ബിഹാറിൽനിന്നു യാത്ര ഉത്തർപ്രദേശിലെ ചന്ദൗലിയിലെത്തുമ്പോഴാണ് പ്രിയങ്ക രാഹുലിനൊപ്പം ചേരുക എന്നായിരുന്നു അറിയിച്ചിരുന്നത്. അസുഖം മൂലം പ്രിയങ്ക പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ പ്രവർത്തകർ നിരാശരായി.
" ഇന്ന് ഉത്തർ പ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാൻ ആവേശപൂർവം കാത്തിരിക്കുകയായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ഞാൻ ആശുപത്രിയിൽ അഡ്മിറ്റാണ്. അസുഖം ഭേദമായാൽ ഉടൻ യാത്രക്കൊപ്പം ചേരും. അതേസമയം, യാത്ര ഇന്ന് ചന്ദൗലിയിൽ എത്തുമ്പോൾ എല്ലാ ക്രമീകരണങ്ങളും ഒരുക്കി കഠിനാധ്വാനം ചെയ്യുന്ന യു.പിയിലെ പ്രിയസഹോദരങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു" . - പ്രിയങ്ക എക്സിൽ കുറിച്ചു.
സോണിയാഗാന്ധി ഒഴിയുന്ന റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്കയും പങ്കാളിയാകുമെന്ന് അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.