ലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുമെന്നുമായിരുന്നു യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുെട വാഗ്ദാനം.
'യു.പിയിൽ കോവിഡ് 19െൻറ സമയത്ത് ആരോഗ്യ സംവിധാനത്തിെൻറ ജീർണിച്ച അവസ്ഥ എല്ലാവരും കണ്ടിരുന്നു. നിലവിലെ സർക്കാറിെൻറ നിസ്സംഗതയും അവഗണനയുമാണ് ഇതിെൻറ പ്രധാന കാരണം. മാനിഫെസ്റ്റോ കമ്മിറ്റിയുടെ സമ്മതേത്താടെ യു.പിയിൽ എല്ലാവർക്കും കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ സൗജന്യ ചികിത്സ നൽകാൻ തീരുമാനിച്ചു. കൂടാതെ 10 ലക്ഷം രൂപ വരെയുള്ള ചിലവുകളും സർക്കാർ വഹിക്കും' -പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ കോൺഗ്രസിെൻറ പ്രതിജ്ഞ യാത്ര തുടരുന്നതിെൻറ ഭാഗമായായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. കർഷകരുടെ കടം എഴുതിതള്ളുമെന്നും 20 ലക്ഷം വരെ തൊഴിൽ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പുതിയ വാഗ്ദാനം.
ഗോതമ്പും നെല്ലും ക്വിൻറലിന് 2500 രൂപക്കും കരിമ്പ് ക്വിൻറലിന് 400 രൂപക്കും സംഭരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വൈദ്യുതി നിരക്ക് പകുതിയായി കുറക്കുമെന്നതും നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ത്രീകൾക്ക് 40 ശതമാനം സീറ്റുകൾ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
പ്ലസ്ടു വിജയിച്ച വിദ്യാർഥികൾക്ക് സ്മാർട്ട്ഫോണും ബിരുദ ധാരികളായ യുവതികൾക്ക് ഇ-സ്കൂട്ടറുമാണ് േകാൺഗ്രസിെൻറ മെറ്റാരു വാഗ്ദാനം. കോവിഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് 25000 രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.