മോദിക്കെതിരെ വാരണാസിയിൽ ​ പ്രിയങ്ക മൽസരിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി മണ്ഡലത്തിൽ നിന്ന്​ മൽസരിക്കാൻ സന്നദ്ധതയറിയിച്ച്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

പ്രിയങ്കയെ മൽസരിപ്പിക്കണമെന്ന്​ പാർട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഔദ്യോഗികമായി കോൺഗ്രസ്​ നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. നിലവിൽ പ്രിയങ്ക സന്നദ്ധതയറിയിച്ച സ്ഥിതിക്ക്​ ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്​ ​സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ്​.

കോൺഗ്രസും ബി.എസ്​.പി-എസ്​.പി സഖ്യവും വാരണാസിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശക്​തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കാനാണ്​ ഇരു പാർട്ടികളുടെയും നീക്കം.

Tags:    
News Summary - Priyanka Gandhi ready to contest from Varanasi against PM Modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.