ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സന്യാസിമാർ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഏപ്രി ൽ മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് നൂറോളം പേരാണ്.
ഇത്ത പ്രദേശത്ത് ഒരു കു ടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടനിലയിൽ കണ്ടത് മൂന്നുദിവസം മുമ്പാണ്. ഇന്ന് ബുലന്ദ്ഷഹറി ലെ അമ്പലത്തിൽ രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടിരിക്കുന്നു.ഇത്തരം സംഭവങ്ങൾ രാഷ്ട്രീയം കലർത്താതെ വിശദമായി അന്വേഷിക്കണം. ഇത് സംസ്ഥാനത്തിൻെറ ചുമതലയാണെന്നും പ്രിയങ്ക പ്രതികരിച്ചു.
സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട് മുറൈ എന്ന രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് സന്യാസിമാരെ കൊലപ്പെടുത്തിയതെന്നാ് പൊലീസ് വാദം. തങ്ങളുടെ ചവണ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സന്യാസിമാർ രാജുവുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ ദേഷ്യമാണ് മയക്കുമരുന്നിന് അടിമയായ രാജുവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിൽ വർഗീയ വിഷയങ്ങളില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.