മോദിയുടെ ആരോപണങ്ങളുടെ കാലാവധി തീർന്നെന്ന്​ പ്രിയങ്ക

ലഖ്​നോ: യു.പി.എ സർക്കാറി​​െൻറ പരാജയങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്നത്​ പ്രധാനമന്ത്രി നരേന്ദ്രമോദി അ വസാനിപ്പിക്കണമെന്ന്​ ​എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. 70 വർഷം കോൺഗ്രസ്​ എന്താണ്​ ഇന്ത്യയിൽ ചെയ ്​തതെന്ന മോദിയുടെ വാദത്തി​​െൻറ കാലവധി തീർന്നിരിക്കുന്നു. ഇനി നിങ്ങൾ അധികാരത്തിലിരുന്ന അഞ്ചു വർഷം ചെയ്​ത പ്രവർത്തനങ്ങളെ കുറിച്ചാണ്​ സംസാരിക്കേണ്ടതെന്നും പ്രിയങ്ക തുറന്നടിച്ചു.

മോദി സർക്കാറി​​െൻറ അഞ്ചു വർഷ ഭരണത്തിൽ ജനങ്ങൾ തൃപ്​തരല്ല. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്​ ബി.ജെ.പിക്കെതിരെയാണ്​ വോട്ട്​ ചെയ്യുക. കർഷകർ, യുവജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും അതൃപ്​തരാണ്​. നമുക്ക്​​ ഒരുമിച്ച്​ മാറ്റത്തിനായി പേരാടാം-പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിലെ ബദോഹിയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ്​ വിജയത്തിനായി പാർട്ടി പ്രവർത്തകർ സമൂഹത്തി​​െൻറ അടിത്തട്ടിൽ നിന്നും പ്രവർത്തനമാരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Priyanka Gandhi says Modi govt’s argument to blame Congress has an expiry date- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.