ന്യൂഡൽഹി: ഇസ്രായേൽ കമ്പനി വാട്സ്ആപ് വഴി നുഴഞ്ഞുകയറി നടത്തിയ ചാരപ്പണിക്ക് വിധേയമായവരിൽ കോൺഗ്രസ് അധ്യ ക്ഷ സോണിയ ഗാന്ധിയുെട മകളും എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുമുണ്ടെന്ന് കോൺഗ്രസ് വക്താവ ് രൺദീപ് സുർജെവാല കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരെ അറിയിച്ചു. മറ്റുള്ളവർക്ക് വിവരമറിയിച്ച കൂട് ടത്തിലാണ് പ്രിയങ്ക ഗാന്ധിക്കും ആ സന്ദേശം ലഭിച്ചത്. എന്നാൽ, വിഷയം ഗൗരവത്തിലെടുക്കാതിരുന്ന പ്രിയങ്ക വാട്സ്ആപ് അയച്ച സന്ദേശം മായ്ച്ചുകളഞ്ഞു. എന്നാൽ, ചാരപ്പണിക്ക് വിധേയരായവർക്ക് ലഭിച്ച സന്ദേശം പ്രിയങ്ക ഗാന്ധിക്ക് താൻ അയച്ചുകൊടുത്തപ്പോഴാണ് സമാനമായ സന്ദേശം തനിക്ക് വന്നിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞത്.
നേരേത്ത വിവരമറിഞ്ഞ കേന്ദ്ര വിവര സാേങ്കതിക മന്ത്രി രവി ശങ്കർ പ്രസാദ് വാട്സ്ആപ്പിെൻറ ഉടമയായ ഫേസ്ബുക്കിെൻറ വൈസ് പ്രസിഡൻറിനെ സെപ്റ്റംബർ 11ന് കണ്ടിട്ടും ചാരപ്പണിയുടെ കാര്യം പരാമർശിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി. ഏപ്രിലിൽതന്നെ ഇക്കാര്യമറിയുന്ന മന്ത്രി ഇതുമായി ബന്ധപ്പെട്ട് വാർത്തക്കുറിപ്പ് ഇറക്കാൻപോലും തയാറായില്ലെന്നും സുർെജവാല ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി നേതാക്കളായ ശരദ് പവാർ, പ്രഫുൽ പേട്ടൽ എന്നിവരും ഇതേ ആരോപണവുമായി രംഗത്തുവന്നത് ഇസ്രായേൽ കമ്പനിയെ ചാരപ്പണി ഏൽപിച്ചത് കേന്ദ്ര സർക്കാർതന്നെയാണെന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്നതാണ്. ഇസ്രാേയൽ കമ്പനി വഴി തെൻറ ഫോണും ചോർത്തിയിട്ടുണ്ടെന്ന് ആരോപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയം ഗൗരവത്തിലെടുക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണിത് ചെയ്യുന്നതെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.