ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കിഴക്കൻ യു.പി യിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച കൂടിക്കാഴ്ച 16 മണിക്കൂർ നീ ണ്ടു. ഇന്ന് പുലർച്ചെ 5.30നാണ് ചർച്ച അവസാനിച്ചത്. ഇൗ തെരഞ്ഞെടുപ്പിൽ ജയം നേടാൻ എങ്ങനെ പോരാടണമെന്ന നേതാക്കളുടെ കാഴ്ചപ്പാടുകൾ ചോദിച്ചറിയുകയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങേളാട് പറഞ്ഞു.
കിഴക്കൻ യു.പിയിലെ എട്ട് ലോക്സഭ മണ്ഡലങ്ങളിൽനിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായാണ് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. ‘ഞാൻ പ്രവർത്തകരിൽ നിന്ന് സംഘടനയെ കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചു. ഇതിെൻറ ഘടന എങ്ങനെയാണ്, എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടത് തുടങ്ങിയവയെല്ലാം മനസിലാക്കാൻ സാധിച്ചു. വളരെ നല്ല അനുഭവമായിരുന്നു അത് - പ്രിയങ്ക പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള മത്സരമായിരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. ഗ്രൂപ്പിസം അവസാനിപ്പിച്ച് ഒന്നിച്ച് നിൽക്കണമെന്ന് പ്രവർത്തകരോട് െഎ.െഎ.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
ലഖ്നോ, മോഹൻലാൽ ഗൻജ്, പ്രയാഗ്രാജ്, അംബേദ്കർ നഗർ, സീതാപുർ, കൗശാംബി, ഫത്തേപുർ, ബഹ്െറെച്ച്, ഫുൽപുർ, അയോധ്യ മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുമായാണ് ചർച്ച നടത്തിയത്. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ ഒരുക്കങ്ങൾ പ്രിയങ്ക വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.