ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളും മെമേൻറാകളും കേന്ദ്ര സാംസ്കാരിക മന്ത്രാലയം ലേലം ചെയ്യുന്നു.
മെഡലുകൾ നേടിയ ഒളിമ്പ്യൻമാരുടെയും പാരാലിമ്പിയൻമാരുടെയും സ്പോർട്സ് ഗിയറും ഉപകരണങ്ങളും, അയോധ്യ റാംമന്ദിറിെൻറ പ്രതിരൂപം, ചാർധാം, രുദ്രാക്ഷ കൺവെൻഷൻ സെൻറർ, മോഡലുകൾ, ശിൽപങ്ങൾ, പെയിൻറിങ്ങുകൾ, അംഗവസ്ത്രങ്ങൾ എന്നിവയടക്കമാണ് ഇ ലേലം ചെയ്യുന്നത്.
വ്യക്തികൾക്കും,സംഘടനകൾക്കും : https://pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബർ 17 നും ഒക്ടോബർ 7 നും ഇടയിൽ ഇ -ലേലത്തിൽ പങ്കെടുക്കാം. ഇ-ലേലത്തിൽ നിന്നുള്ള വരുമാനം ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് നൽകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.