ബംഗളൂരു: ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് നിർമിച്ച കോവിഡ് വാക്സിെൻറ നാലുകോടി ഡോസുകൾ ഉൽപ്പാദിപ്പിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
മരുന്ന് കമ്പനിയായ നോവവാക്സ് നിർമിച്ച കോവിഡ് വാക്സിെൻറ ഉൽപ്പാദനം ഉടൻ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ഇരു വാക്സിനുകളും നിർമിക്കാൻ ആവശ്യമായ അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
ഇന്ത്യയിൽ 1600 പേരിലായിരിക്കും ആസ്ട്രസെനകയുടെ അവസാനഘട്ട മനുഷ്യരിെല പരീക്ഷണം. നോവവാക്സ് വാക്സിൻ പരീക്ഷണത്തിനും സെറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയിട്ടുണ്ട്.
ഫലപ്രദവും സുരക്ഷിതവുമായ കോവിഡ് വാക്സിൻ അടുത്തവർഷം ആദ്യത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. ലോകമെമ്പാടും അഞ്ചുകോടിയിലധികം പേരെയാണ് കോവിഡ് രോഗം ബാധിച്ചത്. 13ലക്ഷത്തിനടുത്ത് മരണവും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.