ന്യൂഡൽഹി: പ്രഫഷനൽ കോളജുകൾക്ക് അടിക്കടി താഴുവീഴുന്നതാണ് ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തുനിന്നുള്ള പുതിയ വാർത്ത. 2020-21 അക്കാദമിക വർഷത്തിൽ മാത്രം രാജ്യത്ത് 180 പ്രഫഷനൽ കോളജുകളാണ് പല കാരണങ്ങളാൽ പൂട്ടിയത്. എൻജിനീയറിങ് കോളജുകളും ബിസിനസ് സ്കൂളുകളുമെല്ലാം ഈ കൂട്ടത്തിൽ വരും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മോശം കാലത്തിനുള്ള തെളിവാണിത്.
ഒമ്പതുവർഷത്തിനിടെ, ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പൂട്ടിയത് ഇൗ വർഷമാണെന്നാണ് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിെൻറ കണ്ടെത്തൽ. അഞ്ച് വർഷമായി സീറ്റൊഴിഞ്ഞു കിടക്കൽ പ്രതിഭാസമായതോടെ 134 സ്ഥാപനങ്ങളാണ് രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നൽകാതിരിക്കുന്നത്. ശിക്ഷാനടപടികളുടെ ഭാഗമായി അനുമതി നൽകാത്തതിനാൽ പ്രവർത്തിക്കാനാവാത്ത 44 സ്ഥാപനങ്ങളും രാജ്യത്തുണ്ട്.
2019-20 അധ്യയന വർഷത്തിൽ 92 സാങ്കേതിക സ്ഥാപനങ്ങളാണ് പൂട്ടിയത്. 89 (2018-19), 134 (2017-18), 163 (2016-17), 126 (2015-16) 77 (2014-15) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്ക്. അതിനിടെ, 164 പുതിയ സ്ഥാപനങ്ങളിലായി 39,000 സീറ്റുകൾക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.