representational image

പ്രതിഷേധം ഫലം കണ്ടു; നഴ്​സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലർ ആശുപ​ത്രി പിൻവലിച്ചു

ന്യൂഡൽഹി: ജോലി സമയത്ത്​ നഴ്​സുമാർ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ്​ ഡൽഹിയിലെ ജി.ബി പന്ത്​ ആശുപത്രി പിൻവലിച്ചു. വലിയ പ്രതിഷേധം ഉയർന്നതോടെയാണ്​ സർക്കുലർ പിൻവലിച്ചത്​. എന്നാൽ തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറത്തിറക്കിയതെന്നാണ്​ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

ആശുപത്രിയുടെ വിവാദ ഉത്തരവിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിർത്തണമെന്നുമായിരുന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചത്​.

ആശുപത്രി അധികൃതർ ഉത്തരവ്​ പിൻവലിച്ച്​ മാപ്പ്​ പറയണമെന്നായിരുന്നു​ നഴ്​സസ്​ യൂനിയന്‍റെ ആവശ്യം. തൊഴിൽ സമയത്ത്​ നഴ്​സിങ്​ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത്​ രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡൽഹിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതർ മലയാളത്തിന്​ വി​ലക്കേർപ്പെടുത്തി ​സർക്കുലർ ഇറക്കിയത്​.


തൊഴിൽ സമയത്ത്​ ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു​.

അതേസമയം, ആശുപത്രിയിൽ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്​. ഇവ​ിടെനിന്നുള്ളവർ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്ര​ാദേശിക ഭാഷയിലാണെന്നും ആശുപത്രിയിലെ മലയാളി നഴ്​സുമാർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - protest arises delhi gb pant hospitals withdraws controversial circular stop speaking malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.