ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിെൻറ വിചാരണ റിപ്പോർട്ടുചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്.ജെ ശർമയുടെ ഉത്തരവിൽ വ്യാപക പ്രതിഷേധം.
കോടതിതീരുമാനത്തിെൻറ യുക്തി നിയമവൃത്തങ്ങളും മാധ്യമ പ്രവർത്തകരും ചോദ്യംചെയ്തു. വാർത്ത പ്രസിദ്ധീകരിക്കുന്നതിനുള്ള ഏതൊരു വിലക്കിനെയും അനുകൂലിക്കാൻ കഴിയില്ലെന്ന് മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി പറഞ്ഞു. അതല്ലെങ്കിൽ ദേശസുരക്ഷയെ ബാധിക്കുന്ന വിധം തക്കതായ വിഷയങ്ങളുടെ കാര്യത്തിലായിരിക്കണം. പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയുടെ ഉത്തരവ് അസ്വാഭാവികമാണ്. പരസ്യവിചാരണ നടത്തുന്നതിെൻറ അർഥം തന്നെ നീതി നടപ്പാവുന്നത് കാണാൻ വേണ്ടിയാണ്. കോടതിമുറിയിൽ കടക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാം. അല്ലെങ്കിൽ സുരക്ഷാക്രമീകരണം ഏർപ്പെടുത്താം. എന്നാൽ, ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ താൻ കണ്ടിട്ടില്ലെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ സോളി സൊറാബ്ജി പറഞ്ഞു. ഉത്തരവിനെതിരെ റിട്ട് ഹരജി നൽകാൻ കഴിയും.
മാധ്യമസ്വാതന്ത്ര്യം മാത്രമല്ല, വിവരങ്ങൾ അറിയാൻ ജനങ്ങൾക്കുള്ള അവകാശവും എടുത്തുകളയുന്ന ഉത്തരവാണിതെന്ന് മുതിർന്ന അഭിഭാഷകൻ രവി കദം പറഞ്ഞു. കോടതി നിർദേശം യുക്തിസഹമല്ലെന്ന് ബോംെബ ഹൈകോടതി മുൻ ജഡ്ജി രാജൻ കൊച്ചാർ ചൂണ്ടിക്കാട്ടി. നീതിപീഠത്തിലെ തെറ്റായ പ്രവണതയാണിത്. കോടതിമുറിയിൽ റിപ്പോർട്ടർ ഇരിക്കുന്നതും വാർത്ത റിപ്പോർട്ടുചെയ്യുന്നതും ഒരു പ്രശ്നമായി കാണാൻ പാടില്ല.
വാർത്ത റിപ്പോർട്ടുചെയ്യുന്നതിന് വിലങ്ങിടുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി മുൻ എഡിറ്റർ രാംമനോഹർ റെഡ്ഢി കുറ്റപ്പെടുത്തി. പ്രത്യേക കോടതി ഉത്തരവിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകരായ രാജ്ദീപ് സർേദശായി, മീനാൾ ബാഗൽ എന്നിവരും രംഗത്തുവന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.