സ്വാതന്ത്ര്യ ദിനത്തിൽ പൊതുഅവധി ഒഴിവാക്കി യു.പി സർക്കാർ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ പൊതുഅവധി ഒഴിവാക്കി യു.പി സർക്കാർ. സർക്കാർ-സർക്കാറിതര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം തുറന്നു പ്രവർത്തിക്കും. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അവധി ഒഴിവാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രത്യേക ശുചിത്വയജ്ഞം നടത്തുമെന്നും ഇത് ദേശീയ പൊതുപരിപാടിയാക്കി മാറ്റണമെന്നും ചീഫ് സെക്രട്ടറി ഡി.എസ്. മിശ്ര പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യവാരാഘോഷത്തിൽ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ ഉണ്ടാകും. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യ ദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Public holiday has been waived in UP on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.