മാഹി: മാഹി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭ മണ്ഡലത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 19ന്. പുതുച്ചേരി സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലമാണിത്.
മാഹി, യാനം, കാരക്കൽ, പുതുച്ചേരി മേഖലകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 20ന് പുറപ്പെടുവിക്കും. 27 വരെ നാമനിർദ്ദേശപത്രിക നൽകാം. 28നാണ് സൂക്ഷ്മ പരിശോധന. പത്രിക 30 വരെ പിൻവലിക്കാം. മുന്നണികൾ പുതുച്ചേരിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോൺഗ്രസിലെ വി. വൈദ്യലിംഗമാണ് നിലവിലെ എം.പി. 2019ൽ എ.ഐ.എൻ.ആർ.സിയുടെ കെ. നാരായണസ്വാമിയെയാണ് പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടമായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.