ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഭീകരാക്രമണത്തിനു പിന്നിൽ വൻസുരക്ഷ വീഴ്ച. സൈന്യത്തി െൻറ പൂർണ നിരീക്ഷണമുള്ള ദേശീയപാതയിലാണ് ഇത്തരമൊരു ആസൂത്രിത ആക്രമണം. രഹസ്യാന ്വേഷണ സംവിധാനങ്ങൾ പരാജയപ്പെട്ടു. മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതായും സൂചന. സ ുരക്ഷ സേനക്ക് വലിയ തിരിച്ചടിയാണ് അവന്തിപോറ സംഭവം. 78 വാഹനങ്ങളിലായി 2547 ജവാന്മാരെ ഒന്നിച്ചു കൊണ്ടുപോകുന്ന ഒരു നീക്കത്തിനു വേണ്ടി ചെയ്ത സുരക്ഷാ ക്രമീകരണങ്ങളിലെ പിഴവ് വ്യക്തമാണ്.
ജവാന്മാരുടെ വാഹനങ്ങൾക്കു മുന്നിലും പുറകിലുമായി ഉണ്ടാവുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇൗ യാത്രയിൽ എത്രത്തോളം ഫലപ്രദമായെന്ന സംശയവും ബാക്കി. ദേശീയ പാതയിൽ മുട്ടിനു മുട്ടിന് എന്ന വണ്ണം സൈനികരുടെ കാവലുണ്ട്. വിവിധ തലങ്ങളിലുള്ള മേൽനോട്ടമുണ്ട്. കുഴിബോംബ് പോലുള്ള സാധ്യതകൾ കണ്ടുപിടിക്കാൻ ഇലക്ട്രോണിക് ക്രമീകരണങ്ങളുണ്ട്. ഇതിനെല്ലാമിടയിലാണ് ദാരുണ സംഭവം. സംഘർഷഭരിതമായ കശ്മീരിൽ ഇത്രത്തോളം ജവാന്മാരെ കൊണ്ടുപോകുേമ്പാൾ എടുക്കേണ്ട കരുതലിൽ വൻവീഴ്ച പ്രകടമാണ്.
2001നു ശേഷം ഇതാദ്യമാണ് ഇത്രത്തോളം കനത്ത ആൾനാശമുണ്ടാക്കിയ ഭീകരാക്രമണം. ഇത്തവണ കൊല്ലപ്പെട്ടത് മുഴുവൻ സി.ആർ.പി.എഫ് ജവാന്മാരുമാണ്. ഇതിനകം തന്നെ കലങ്ങിനിൽക്കുന്ന ഇന്ത്യ-പാകിസ്താൻ ബന്ധങ്ങൾ കൂടുതൽ വഷളാക്കാൻ ഇടവരുത്തുന്നതാണ് പുതിയ സംഭവം. ഉരുക്കു മുഷ്ടി നയത്തിലൂടെ കശ്മീർ പ്രശ്നം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനവും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെടും.ഉറി ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തി കടന്നുള്ള മിന്നലാക്രമണമായിരുന്നു ഇന്ത്യയുടെ മറുപടി. പുതിയ സാഹചര്യത്തിൽ കേന്ദ്രസർക്കാറിെൻറ അടുത്ത നടപടിയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങൾ കലങ്ങുന്നതിനൊപ്പം, യുദ്ധജ്വരം വളർത്താനുള്ള നീക്കങ്ങൾക്ക് സാധ്യതയേറെ.
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ഉണ്ടായ കനത്ത ഭീകരാക്രമണം, സർക്കാറും പ്രതിപക്ഷ പാർട്ടികളും എത്രത്തോളം സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം. കലങ്ങിയ ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് മറ്റൊരു വെല്ലുവിളി. കശ്മീർ വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന് സംഭവിക്കുന്ന വീഴ്ചയുടെ തുടർച്ചകൂടിയാണ് ഇപ്പോഴത്തെ സംഭവം. അടിച്ചമർത്തലല്ല സംഭാഷണങ്ങളുടെ വഴിയാണ് കശ്മീരിൽ സ്വീകരിക്കേണ്ടതെന്ന് രാഷ്ട്രീയ, നയതന്ത്ര ലോകം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, നാലര വർഷത്തിനിടയിൽ കശ്മീർ കൂടുതൽ കലങ്ങിയതല്ലാതെ, ചർച്ചക്ക് നിയോഗിച്ച മധ്യസ്ഥനുപോലും ഒരു ചുവട് മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.