ചണ്ഡീഗഢ്: കോവിഡ് വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് പഞ്ചാബും പൂർണമായും അടച്ചിടാൻ തീരുമാനം. മാർച്ച് 31 വരെ അടച്ചിടാനാണ് തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.
ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രം ലഭ്യമാക്കും. ഇവക്ക് നിയന്ത്രണമുണ്ടാകില്ലെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.
കോവിഡ് ബാധിച്ച് പഞ്ചാബിൽ ഒരാൾ നേരത്തേ മരിച്ചിരുന്നു. 13 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാൻ സംസ്ഥാനവും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ജില്ലകളും അടച്ചിടാൻ സർക്കാരുകൾ നേരത്തേ തീരുമാനിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ ജില്ലകളാണ് അടച്ചിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.