ന്യൂഡൽഹി: പട്യാലയിൽ ഏപ്രിൽ 29നുണ്ടായ സംഘർഷത്തിന് ശേഷം പ്രദേശത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമാണ് രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പട്യാലയിൽ ഇപ്പോൾ സമാധാനമുണ്ട്. ശിവസേനയും കോൺഗ്രസും ശിരോമണി അകാലിദളും അവിടെ ഉണ്ടായിരുന്നു. അവിടെ പരസ്പരം ഏറ്റുട്ടിയത് അവരുടെ പ്രവർത്തകരാണ് -മാൻ പറഞ്ഞു.
ആക്രമത്തിൽ ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെതെന്നും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിലെ മുഖ്യ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രിൽ 29ന് കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ശിവസേന പ്രവർത്തകർ നടത്തിയ റാലിയിൽ ഖലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് പൊലീസുകാരുൾപ്പടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.
അക്രമത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വടിവാളുമായി ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.