അമൃത്സർ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാർട്ടികളെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകാൻ താൻ ശ്രമിക്കാറില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങൾ കേൾക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന്റെയോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയോ പ്രസംഗങ്ങൾ കേട്ടാൽ മതിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ രാജ്പുരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കോടീശ്വരന്മാർക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആനുകൂല്യങ്ങൾ നൽകുന്നതെന്ന് തികളാഴ്ച പഞ്ചാബിലെ ഹോഷിയാർപൂരിൽ നടന്ന ഒരു റാലിയിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബിലെ കർഷകർ ശൈത്യകാലത്ത് ഒരു വർഷത്തോളം പട്ടിണി കിടന്നിട്ടും രാജ്യത്തെ ശതകോടീശ്വരമാരെ സഹായിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തതിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെയും പഞ്ചാബിലെയും സർക്കാരുകളാണ് കർഷകർക്ക് നഷ്ടപരിഹാരം നൽകിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20-നാണ് നടക്കുന്നത്. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.