ചണ്ഡിഗഢ്: മയക്കു മരുന്ന് കടത്തു കേസിലെ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് പഞ്ചാബ് സർക്കാർ. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
മയക്കു മരുന്നു രഹിത സംസ്ഥാനമായി പഞ്ചാബിനെ മാറ്റിയെടുക്കുകെയന്നത് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിെൻറ പ്രതിജ്ഞകളിലൊന്നായിരുന്നു. മയക്കു മരുന്നു കടത്തും വിൽപനയും തലമുറകളെ ഒന്നാകെ നശിപ്പിക്കുമെന്നതിനാൽ അതിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മയക്കു മരുന്നു രഹിത പഞ്ചാബിനു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും അമരീന്ദർ സിങ് പറഞ്ഞു.
തുടർച്ചയായി മയക്കു മരുന്നു കടത്തും വിൽപനയും ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ നിലവിൽ നർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപ്പിക് സബ്സ്റ്റാൻസസ്(എൻ.ഡി.പി.എസ്) ആക്ടിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.