ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിൽ മുംബൈ ഹൈകോടതി ജാമ്യം നിഷേധിച്ച ശ്രീകാന്ത് പുരോഹിത് സുപ്രീംകോടതിയിൽ ജാമ്യഹരജി നൽകി. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന പുരോഹിതിെൻറ ആവശ്യം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് തള്ളി.
ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾക്കു ശേഷം അപേക്ഷ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. 2008ലെ മാേലഗാവ് സ്ഫോടന കേസിൽ പുരോഹിതിെൻറ കൂട്ടുപ്രതിയായ സാധ്വി പ്രജ്ഞ സിങ്ങിന് ഏപ്രിൽ 25ന് മുംബൈ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇപ്പോൾ മഹാരാഷ്ട്രയിലെ തലോച ജയിലിൽ കഴിയുന്ന 44കാരനായ പുരോഹിതിനു മേൽ ചുമത്തിയ കുറ്റം അതീവ ഗൗരവമുള്ളതായതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്നാണ് മുംബൈ ഹൈകോടതി പറഞ്ഞത്. സ്ഫോടനം നടത്താനുള്ള ഗൂഢാലോചനക്കു പുറമെ ഹിന്ദു രാഷ്ട്രത്തിനുള്ള പ്രത്യേക ഭരണഘടന തയാറാക്കുകയും കുങ്കുമ പതാക നിർമിക്കുകയും ചെയ്തതായി പുരോഹിതിനെതിരായ കുറ്റപത്രത്തിൽ പറയുന്നുണ്ട്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുക്കളോട് ഇയാൾ ആഹ്വാനം ചെയ്തിരുന്നു.
അർബുദത്തിന് ചികിത്സയിൽ കഴിയുന്ന പ്രജ്ഞക്ക് അഞ്ചു ലക്ഷം രൂപയുടെ ഇൗടിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഏജൻസിക്കു മുമ്പാകെ പാസ്പോർട്ട് ഏൽപിക്കണമെന്നും വ്യവസ്ഥയുണ്ട്.മഹാരാഷ്ട്രയിൽ നാസിക് ജില്ലയിൽ 2008 െസപ്റ്റംബർ 29നാണ് മോേട്ടാർ സൈക്കിളിൽ കെട്ടിവെച്ച ബോംബ് പൊട്ടി ആറുപേർ മരിച്ചത്. നൂറോളം പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.