ന്യൂഡൽഹി: ഖത്തറുമായി നയതന്ത്രബന്ധം വേർപെടുത്തിയ നാല് അറബ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗൾഫ് പ്രതിസന്ധി ഇന്ത്യയിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന അഭിപ്രായങ്ങൾക്കിടയിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.
ഇൗ വിഷയവുമായി ബന്ധപ്പെട്ട് ഒരു വെല്ലുവിളിയും ഇന്ത്യക്കില്ലെന്നും ഇത് ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) ആഭ്യന്തരകാര്യമാണെന്നും സുഷമ പറഞ്ഞു. എന്നാൽ, അവിടെയുള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയെന്ന് അവർ കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) കയറ്റുമതിക്കാരാണ് ഖത്തർ. ജപ്പാൻ കഴിഞ്ഞാൽ ഖത്തറിൽനിന്ന് ഏറ്റവും കൂടുതൽ എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പുതിയ പ്രതിസന്ധി ഇന്ത്യയുടെ എൽ.എൻ.ജി ഇറക്കുമതിയെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്ന് ഇന്ത്യൻ ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ് ധനകാര്യ തലവൻ ആർ.കെ. ഗാർഗ് പറഞ്ഞു.
ഖത്തറിൽനിന്ന് നേരിട്ടാണ് നാം കടൽമാർഗം ഗ്യാസ് എത്തിക്കുന്നതെന്നും ഗാർഗ് കൂട്ടിച്ചേർത്തു. തങ്ങളുെട എൽ.എൻ.ജി ഇറക്കുമതിയെ പ്രതിസന്ധി ബാധിക്കില്ലെന്ന് ജപ്പാനും വ്യക്തമാക്കി. ഇപ്പോൾ ബന്ധം വിച്ഛേദിച്ച സൗദി അറേബ്യയും ഇൗജിപ്തും ബഹ്റൈനും യു.എ.ഇയും ഖത്തറിൽനിന്ന് എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നുണ്ട്.
ഖത്തറിൽ ആറു ലക്ഷം ഇന്ത്യക്കാർ തൊഴിലെടുക്കുന്നുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽപെടും. ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിെൻറ വിദേശനാണ്യം കണക്കിലെടുക്കുേമ്പാൾ 19ാം സ്ഥാനത്താണ് ഖത്തർ. അതേമസയം, സൗദിയും യു.എ.ഇയും മൂന്നും നാലും സ്ഥാനത്താണ്.
ഖത്തർ വിമാനങ്ങൾ അനുവദിക്കില്ലെന്ന സൗദി തീരുമാനം ദോഹ ഹബ് ഉപയോഗിക്കുന്ന ഇന്ത്യൻ യാത്രക്കാരെ ബാധിക്കും. ഒരാഴ്ച 24,000 ഇന്ത്യൻ യാത്രക്കാർ വിവിധരാജ്യങ്ങളിലേക്കുള്ള ഖത്തർ എയർവേസ് വിമാനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിൽ സ്വന്തമായി ആഭ്യന്തര സർവിസ് നടത്തണമെന്ന ആഗ്രഹവും ഖത്തർ എയർവേസ് പ്രകടിപ്പിച്ചിരുന്നു. ഇതിനായി അവർ അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.
ഗൾഫ് മേഖലയിലെ ശിയ-സുന്നി, അറബ്-പേർഷ്യൻ തർക്കങ്ങളിൽനിന്ന് വിട്ടുനിൽക്കാറുള്ള ഇന്ത്യ എല്ലാ വിഭാഗങ്ങളുമായും കാലങ്ങളായി ഒരുപോലെ നയതന്ത്രബന്ധം കാത്തുസൂക്ഷിച്ചുവരുകയായിരുന്നു. എന്നാൽ, മോദി സർക്കാർ അധികാരമേറ്റശേഷം ഭീകരവാദത്തിനെതിരായ പോരാട്ടത്തിെൻറ പേരിൽ രാഷ്ട്രീയമായി ഇന്ത്യ സൗദിയോടും യു.എ.ഇയോടും ഖത്തറിനെക്കാൾ കൂടുതൽ ബന്ധം പുലർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.