റാഞ്ചി: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതിയായ കാത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ വിധി നാളെ. അഭിഭാഷകൻ വിന്ദേശ്വരി പ്രസാദിെൻറ നിര്യാണത്തെ തുടർന്നാണ് വിധി പറയുന്നത് നീട്ടിവെച്ചത്. കേസിൽ ഇന്ന് വിധി പറയുമെന്ന് കരുതി ലാലുപ്രസാദ് അടക്കം 16 പ്രതികൾ റാഞ്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരായിരുന്നു.
മൃഗസംരക്ഷണ വകുപ്പിന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. പല ട്രഷറികളില്‍ നിന്ന് പലപ്പോഴായാണ് തുക പിന്‍വലിച്ചത്. 1991-96 കാലത്ത് വ്യാജ ബിൽ നൽകി ഡിയോഹർ ജില്ല ട്രഷറിയിൽനിന്ന് 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് വിധി. കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരെ സി.ബി.െഎ രജിസ്റ്റർ ചെയ്ത ആറുകേസുകളിൽ രണ്ടാമേത്തതാണിത്. 34 പ്രതികളിൽ 11 പേർ വിചാരണവേളയിൽ മരിച്ചു.
ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ ലാലു അടക്കം 16 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്.
ഝാര്‍ഖണ്ഡിലെ സിങ്ങ്ഭൂം ജില്ലയിലെ ചായിബാസ ട്രഷറിയില്‍ നിന്ന് 37.5 കോടി തട്ടിയെന്ന ആദ്യ കേസിൽ, 2013ൽ ലാലുവിന് അഞ്ചുവർഷം കഠിനതടവും 25 ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു. തുടർന്ന് ലാലുവിനെ ലോക്സഭതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. 87 ദിവസം ജയിലിൽ കിടന്ന അദ്ദേഹം സുപ്രീംകോടതി ജാമ്യം നൽകിയതോടെയാണ് പുറത്തിറങ്ങിയത്.
ആദ്യ കേസിലെ വിധിയെതുടർന്ന്, മറ്റ് കേസുകളിൽ ലാലുവിനെതിരായ വിചാരണ 2014ൽ ഝാർഖണ്ഡ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളെ, സമാനകേസുകളിൽ അതേ സാക്ഷികളുടെയും തെളിവുകളുടെയും പേരിൽ വീണ്ടും വിചാരണ ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ. എന്നാൽ, പിന്നീട് സ്റ്റേ സുപ്രീംകോടതി നീക്കുകയും ലാലു വിചാരണ നേരിടണമെന്ന് വിധിക്കുകയുമായിരുന്നു.
ലാലുവിനെയും കുടുംബത്തിനെയും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് കേസ് എന്നാണ് ആർ.ജെ.ഡി ആരോപിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് ലാലുവും കാലങ്ങളായി ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.