ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പി ച്ച പുനഃപരിേശാധന ഹരജികളിൽ തിങ്കളാഴ്ച സുപ്രീംകോടതി വാദംകേട്ടില്ല. രാഹുൽ ഗാന്ധ ിെക്കതിെര ബി.ജെ.പി സമർപ്പിച്ച കോടതിയലക്ഷ്യഹരജി റഫാൽ പുനഃപരിശോധന ഹരജികൾക്കൊപ്പം സുപ്രീംകോടതി രജിസ്ട്രി പട്ടികയിൽപെടുത്താത്ത കാരണം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേസ് ഇൗ മാസം 10ലേക്കു മാറ്റി.
രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യകേസും ഇതോടൊപ്പം കേൾക്കേണ്ടതായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. റഫാൽ പുനഃപരിശോധന ഹരജികളും രാഹുൽ ഗാന്ധിെക്കതിരായ കോടതിയലക്ഷ്യ ഹരജിയും ഒരുമിച്ച് കേൾക്കാൻ ഉത്തരവുള്ളപ്പോൾ എങ്ങനെയാണ് കോടതിയലക്ഷ്യ ഹരജി 10ലേക്ക് മാറിപ്പോയതെന്ന് ചീഫ് ജസ്റ്റിസ് രജിസ്ട്രിയോട് ചോദിച്ചു. രണ്ടും ഒരുമിച്ച് 10ന് കേട്ടാൽ മതിയെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.