ന്യൂഡൽഹി: മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി നടത്തിയ അസാധാരണ ഇടപെടൽ യു.പി.എ സർക്കാറിെൻറ കാലത്ത് റഫാൽ േപാർവിമാന കരാർ മുടങ്ങുന്നതിന് വഴിവെെച്ചന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. 126 റഫാൽ വിമാനങ്ങൾ വ്യോമസേനക്ക് ലഭ്യമാക്കുന്നതിനായിരുന്നു യു.പി.എ സർക്കാറിെൻറ ശ്രമം. അതിൽ നല്ലപങ്കും നിർമിക്കുന്നതിൽ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ പങ്കാളിയാക്കാൻ ഉദ്ദേശിച്ച ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനുള്ള സാേങ്കതിക മികവിനെക്കുറിച്ച സംശയങ്ങളും കരാറിന് വഴിമുടക്കിയെന്ന് നിർമല സീതാരാമൻ പറഞ്ഞു.
വിമാന ഇടപാടിെൻറ വില നിർണയ സമിതി 2013ൽ റഫാൽ കരാറിന് അന്തിമരൂപം നൽകുന്നതിനിടയിലാണ് എ.കെ. ആൻറണിയുടെ ഇടപെടൽ ഉണ്ടായത്. എന്നാൽ, അതിെൻറ വിശദാംശങ്ങൾ നിർമല സീതാരാമൻ നൽകിയില്ല.
ഇന്ത്യയിൽ വിമാനം നിർമിച്ചാൽ ചെലവ് ഗണ്യമായി കൂടുമെന്ന കാഴ്ചപ്പാട് ചർച്ചകളിൽ റഫാൽ വിമാന നിർമാതാക്കളായ ദസോൾട്ട് ഏവിയേഷൻ പ്രകടിപ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വിമാനത്തിെൻറ ഗുണമേന്മയെക്കുറിച്ച സംശയവും അവർ പ്രകടിപ്പിച്ചു. വിമാനത്തിെൻറ ശേഷി സംബന്ധിച്ച ഉറപ്പ് വ്യോമസേന ആവശ്യപ്പെട്ടു. എന്നാൽ, അത്തരമൊരു ഗാരൻറി നൽകാൻ എച്ച്.എ.എല്ലിനു കഴിഞ്ഞില്ല. യു.പി.എ സർക്കാർ ഉദ്ദേശിച്ചതിനെക്കാൾ മികവുള്ള പോർവിമാന സജ്ജീകരണങ്ങളാണ് പുതിയ റഫാൽ കരാർ വഴി വ്യോമസേനക്ക് കിട്ടുകയെന്ന് നിർമല സീതാരാമൻ പറഞ്ഞു.
നേരത്തേ പറഞ്ഞതിനെക്കാൾ ഒമ്പതു ശതമാനം ചെലവു കുറവുമാണ്. 526 കോടി രൂപക്ക് വിമാനം വാങ്ങാനാണ് യു.പി.എ സർക്കാർ പദ്ധതിയിട്ടതെന്ന് പറയുന്നുണ്ട്. എന്നാൽ, അത്തരമൊരു വിമാനത്തിന് പറക്കാൻ മാത്രമേ കഴിയൂ. ആക്രമണ സംവിധാനങ്ങൾക്കുള്ള ചെലവ് പുറമെയാണ്. പ്രതിരോധ മന്ത്രാലയത്തിെൻറ പ്രവർത്തനങ്ങളിൽ ഇടനിലക്കാർ ഇപ്പോഴില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇടനിലക്കാരില്ലാതെ പടക്കോപ്പ് വാങ്ങാൻ കഴിയുമെന്ന് തെളിയിക്കാൻ ഇൗ സർക്കാറിനു കഴിെഞ്ഞന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.