​അസമിലെ ക്ഷേത്രത്തിൽ രാഹുൽ ​ഗാന്ധിയുടെ സന്ദർശനത്തിന് വിലക്ക്; പ്രാണപ്രതിഷ്ഠക്ക് ശേഷം പ്രവേശനം അനുവദിക്കാം

ഗുവാഹത്തി: ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ഭട്ടദ്രവ സ്ഥാനിൽ നിന്നും രാഹുൽ ​ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് അസം പൊലീസ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നും കാരണം അധികൃതർ വ്യക്തമാക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം സ്ഥലം സന്ദർശിക്കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുലിന് പ്രവേശനം നിഷേധിച്ചത്.

"ഞങ്ങൾ അമ്പലത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ‍ഞങ്ങൾക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പറയുന്നത് പ്രവേശിക്കാൻ സാധിക്കില്ലെന്നാണ്. ഞങ്ങൾക്ക് ഞങ്ങളുടെ യാത്ര തുടരണം. കാരണമെന്താണ് എന്ന് വ്യക്തമാക്കാൻ മാത്രമാണ് അധികൃതരോട് ആവശ്യപ്പെടുന്നത്. ഞങ്ങൾ ആരെയും ശല്യപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങളെ ഇവിടേക്ക് ക്ഷണിക്കപ്പെടുകയാണഉണ്ടായത്." രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

പ്രവേശനം നിഷേധിച്ചതിനെ കുറിച്ച് പൊലീസ് ഉദ്യോ​ഗസ്ഥനോട് ചോദ്യം ചോദിക്കുന്ന രാഹുൽ ​ഗാന്ധിയുടെ വീഡിയോയും സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങ്പൂർത്തിയായ ശേഷം നാളെ വൈകീട്ട് മൂന്ന് മണിയോടെ ക്ഷേത്രത്തിലെത്താനായിരുന്നു അധികൃതരുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - RAHUL gANDHI DENIED PERMISSION TO VISIT BATADRAVA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.