ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ യാത്ര എമിറേറ്റ്സിലെ ഫസ്റ്റ് ക്ലാസിലാണെന്ന ആരോപണവുമായി ബി.ജെ.പി. ഐ.ടി സെൽ തലവൻ. അമിത് മാളവ്യയാണ് രാഹുൽ ഗാന്ധി എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് കൗണ്ടറിന് മുന്നിൽ നിൽക്കുന്ന വിഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ആഡംബര യാത്രയാണ് നടത്തുന്നതെന്ന വിമർശനം ഉന്നയിച്ചത്.
പാവപ്പെട്ടവർക്കൊപ്പമാണെന്ന് പറയുന്ന രാഹുൽ ഗാന്ധി എമിറേറ്റ്സ് ഫ്ലൈറ്റിലെ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. ഇന്ത്യയിലായിരിക്കുമ്പോൾ അധഃസ്ഥിതർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി നടിക്കുന്നു. പ്രൊഫഷണൽ നടൻമാരെ ലോക്കോ പൈലറ്റുമാരും മെക്കാനിക്കുകളുമായി വേഷം കെട്ടിച്ച് കാമറക്ക് മുന്നിൽ വരുന്നു. എന്നാൽ, എമിറേറ്റ്സിന്റെ ഫസ്റ്റ്ക്ലാസിലാണ് രാഹുൽ ഗാന്ധി സഞ്ചരിക്കുന്നത്.
ഈ ഇരട്ടത്താപ്പ് ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ ശാപമാണ്. അവർ പൊതുവേദികളിൽ പാവപ്പെട്ടവർക്കുവേണ്ടി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാൽ, ആഡംബര ശൈലിയാണ് ഇവർ ജീവിതത്തിൽ പിന്തുടരുന്നത്. അഖിലേഷ് യാദവും തേജസ്വി യാദവും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു അമിത് മാളവ്യയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.