ന്യൂഡൽഹി: രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തവെ അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നൽകിയ കേസിൽ വാദം കേൾക്കുന്നതിന് രാഹുൽ ഗാന്ധി കോടതിയിൽ. തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ ഭാഗമായി നടത്തുന്ന റോഡ് ഷോ ഉത്തർപ്രദേശിൽ നിർത്തിവെച്ചാണ് രാഹുൽ ഗാന്ധി ഗുഹാവത്തിയിലെ കോടതിയിൽ എത്തിയിരിക്കുന്നത്.
ആർ.എസ്.എസിന് തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും കൊടുക്കാം. അവർക്കെതിരെ പോരാടുന്നതിൽ സന്തോഷമേയുള്ളൂ. പാവങ്ങൾക്കും കർഷകർരുടെ അവകാശങ്ങൾക്കും അർഹരായിട്ടും തൊഴിൽ രഹിതരായി നിൽക്കുന്ന ചെറുപ്പക്കാർക്കും വേണ്ടിയാണ് താൻ പോരാടുന്നത്. അതുകൊണ്ടാണ് തനിക്കെതിരെ വ്യാജകേസുകൾ നൽകുന്നത്. ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത് പത്തോ പതിനഞ്ചോ ആളുകൾക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി ഗുഹാവത്തിയിൽ പറഞ്ഞു.
2015 ഡിസംബറിൽ റോഡ് ഷോയുടെ ഭാഗമായി അസമിലെത്തിയ രാഹുൽ ഗാന്ധി ബാര്‍പെത ക്ഷേത്രത്തിലെത്തുകയായിരുന്നു. എന്നാൽ ഒരു സംഘം സ്ത്രീ ഭക്തർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും രാഹുലിനെ തടഞ്ഞു.
സംഭവത്തില്‍ രോഷാകുലനായ രാഹുല്‍ ഇതിന്‍റെ പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ആരോപിച്ചിരുന്നു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നടപടി ലജ്ജാകരമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. സംഭവത്തിൽ ആര്‍.എസ്.എസ്നൽകിയ അപകീർത്തി കേസിൽ വാദം കേൾക്കുന്നതിനാണ് രാഹുൽ ഇന്ന് കോടതിയിലെത്തിയത്.
ക്ഷേത്രപ്രവേശം തടഞ്ഞെന്ന രാഹുൽ ഗാന്ധിയുടെ വാദം ക്ഷേത്ര അധികൃതരും ബി.ജെ.പിയും നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.