മുംബൈ: മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ തിളക്കമാർന്ന തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര നവന ിർമാൺ സേന (എം.എൻ.എസ്) നേതാവ് രാജ് താക്കറെ. എതിരാളികൾ ‘പപ്പു’ എന്ന് വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ പൂജിക ്കപ്പെടുന്നുവെന്ന് രാജ് താക്കറെ പറഞ്ഞു.
ഗുജറാത്ത്, കർണാടക തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും തനിച്ചായിരുന്നു. ഇപ്പോൾ ‘പപ്പു’ എന്ന് വിളിക്കപ്പെട്ട ആൾ പൂജനീയനായി. രാഹുലിന്‍റെ നേതൃത്വം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. നിങ്ങൾ ഇത് കാണണമെന്നും വിമർശകരോടായി രാജ് താക്കറെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലു വർഷം അമിത് ഷായും നരേന്ദ്ര മോദിയും പിന്നിട്ട വഴികൾ ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലായി. എല്ലാ തലത്തിലും അവർ പരാജയപ്പെട്ടു. അവർ ഒന്നും ചെയ്യുന്നില്ല. രാമക്ഷേത്ര കാർഡ് ഇറക്കി കളിക്കുന്നു. എന്നാൽ, ജനങ്ങൾ മിടുക്കരാണെന്നും രാജ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.