ഡൽഹിയിൽ എ.എ.പി-കോൺഗ്രസ്​ സഖ്യത്തിന്​ രാഹുൽ വിസമ്മതിച്ചു-​ കെജ്​രിവാൾ

ന്യൂഡൽഹി: തലസ്ഥാനത്ത്​ ബി.ജെ.പിയെ നേരിടാൻ ആം ആദ്​മി പാർട്ടിയും കോൺഗ്രസും സഖ്യം ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി ഡ ൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. എ.എ.പിയുമായി സഖ്യത്തി​നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥിരീകരിച്ചതായി കെജ്​രിവാൾ അറിയിച്ചു.

രാഹുൽ ഗാന്ധിയെ നേരിട്ട്​ കണ്ട്​ ചർച്ച നടത്തിയിരുന്നു. സഖ്യത്തിനില്ലെന്ന നിലപാടാണ്​ അദ്ദേഹം അറിയിച്ചതെന്നും കെജ്​രിവാൾ പറഞ്ഞു. എ.എ.പി അധ്യക്ഷൻ കെജ്​രിവാൾ കോൺഗ്രസുമായുള്ള സഖ്യത്തിനായി ഇതുവരെ സമീപിച്ചിട്ടില്ലെന്ന ഡൽഹി ചുമതലയുള്ള നേതാവ്​ ഷീലാ ദീക്ഷിത്തി​​െൻറ പരാമർശത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്​ പാർട്ടിയിൽ രാഹുലിനേക്കാൾ പ്രാധാന്യമുള്ള നേതാവല്ല ഷീലാ ദീക്ഷിത്തെന്നും കെജ്​രിവാൾ പറഞ്ഞു.

പഞ്ചാബ്​,ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ എ.എ.പി കോൺഗ്രസുമായി സഖ്യം ചേരുമെന്ന്​ അറിയിച്ചിരുന്നു. ഡൽഹിയിൽ അഞ്ചു സീറ്റ്​ നൽകണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം.

Tags:    
News Summary - Rahul Gandhi Refused to alliance with AAP in Delhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.