അധികാരത്തിൽ ലഹരിപിടിച്ച ചക്രവർത്തി; മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: സാധാരണക്കാരന്റെ വൈകാരികത രാഷ്ട്രീയമായി ദുരുപയോ​ഗം ചെയ്യപ്പെടുകയാണെന്നും ശരിയായ കാര്യങ്ങളി

ൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ദേശീയ യുവജന ദിനത്തിൽ എക്സിൽ പങ്കുവെച്ച് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുവാക്കളുടെ ഊർജമാണ് സമൃദ്ധമായ രാജ്യത്തിന്റെ അടിസ്ഥാനമെന്നും ദുരിതമനുഭവിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും സേവനമാണ് ഏറ്റവും വലിയ തപസുമെന്ന സ്വാമി വിവേകാനന്ദന്റെ ചിന്തയെ ഓർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം കുറിച്ചു.

"നമ്മുടെ സ്വപ്നങ്ങളിലെ ഇന്ത്യയുടെ ഐഡന്റിറ്റി എന്തായിരിക്കുമെന്ന് യുവാക്കൾ ചിന്തിക്കണം? ജീവിതത്തിന്റെ ഗുണനിലവാരം അഥവാ വികാരങ്ങൾക്കാണോ പ്രാധാന്യമെന്ന് നമ്മൾചിന്തിക്കണം. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന യുവാക്കളോ അഥവാ വിദ്യാഭ്യാസമുള്ള യുവാക്കളെയാണോ നാടിനാവശ്യം? സ്നേഹമാണോ വെറുപ്പമാണോ ഇന്ത്യക്കാവശ്യം? ഇന്ന് വൈകാരിക വിഷയങ്ങൾ രാഷ്ട്രീയമായി ഉപയോ​ഗിച്ചു കൊണ്ട് യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങളോടുള്ള വഞ്ചനയാണ്." അദ്ദേഹം കുറിച്ചു.

വർധിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ യുവാക്കളും പാവപ്പെട്ടവരും ഉപജീവനത്തിനും വൈദ്യസഹായത്തിനും വേണ്ടി പരിശ്രമിക്കുമ്പോഴും സർക്കാർ അതിനെ അമൃത് കാൽ (നല്ല കാലം) എന്നാണ് വിശേഷിപ്പിക്കുന്നത്. അധികാരത്തിൻ്റെ അഹന്തയിൽ ലഹരിപിടിച്ച ചക്രവർത്തി യാഥാർത്ഥ്യത്തിൽ നിന്നും വളരെ ദൂരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 14-നാണ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. 6700കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര മഹാരാഷ്ട്രയിലായിരിക്കും അവസാനിക്കുക.

Tags:    
News Summary - Rahul Gandhi slams Modi and Central government; says it using the emotions of people politically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.