ന്യൂഡൽഹി: നവംബർ 30നകം കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് പ്രവർത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമാകും. നവംബർ 30ന് മുമ്പ് പ്രവർത്തക സമിതി ചേർന്ന് രാഹുലിെൻറ സ്ഥാനാരോഹണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടിയുടെ തീരുമാനം.
രാഹുൽ അധ്യക്ഷനാകുന്നതോടെ കോൺഗ്രസിൽ ചില നിർണായക മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കൾ പ്രവർത്തക സമിതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. മുമ്പ് ഒക്ടോബർ 31ന് മുമ്പ് രാഹുൽ അധ്യക്ഷനാവുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണമാണ് രാഹുലിെൻറ സ്ഥാനാരോഹണം വൈകിച്ചതെന്നാണ് സൂചനകൾ.
കോൺഗ്രസിെൻറ വിവിധ സംസ്ഥാന സമിതികളും പോഷക സംഘടനകളും രാഹുലിനെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് രാഹുലിന് എതിർപ്പുയരാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.