ശിരോവസ്ത്രത്തിന്‍റെ പേരിൽ ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർണാടകയിലെ വിവിധ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

വിദ്യാർത്ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാൻ അനുവദിക്കുന്നതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണ്. സരസ്വതി ദേവി എല്ലാവർക്കും അറിവ് നൽകുന്നു. അവൾ ആരെയും വേർതിരിക്കുന്നില്ല -രാഹുൽ ട്വീറ്റിൽ പറഞ്ഞു.

വിവിധ കോളേജുകളിൽ വിദ്യാർഥിനികൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ശശി തരൂർ, കാർത്തി ചിദംബരം, മെഹബൂബ മുഫ്തി, ഉമർ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിൻെറ ട്വീറ്റ് വന്നിരിക്കുന്നത്.

അതേസമയം, രാഹുലിൻെറ ട്വീറ്റിനെതിരെ കർണാടക ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

ശിരോവസ്ത്രം അഴിച്ചില്ലെങ്കിൽ വിദ്യാർത്ഥികളെ അകത്തേക്ക് കയറ്റില്ലെന്ന് ജീവനക്കാർ തീരുമാനമെടുത്തതോടെ കർണാടക കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന് മുന്നിൽ ഹിജാബ് ധരിച്ച 40 ഓളം വനിതാ വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - Rahul Gandhi tweet about hijab row in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.