രാഹുൽ ഗാന്ധി ശ്രീനഗറിൽ ദേശീയ പതാക ഉയർത്തി; നെഹ്റുവിനെ ഓർത്ത് മെഹ്ബൂബ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര അവസാനിക്കാനിരിക്കെ ശ്രീനഗറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. ശ്രീനഗറിൽ ലാൽ ചൗക്കിലുള്ള ​ചരിത്ര പ്രധാന്യമുള്ള ക്ലോക്ക് ടവറിലാണ് പതാക ഉയർത്തിയത്. പതാക ഉയർത്തുന്നതിന്റെ വിഡിയോ കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു. രാഹുലിനൊപ്പം സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കയും ചടങ്ങിൽ പ​ങ്കെടുത്തു.

10 മിനുട്ട് നീണ്ട പരിപാടിക്കായി ലാൽ ചൗക്കിലേക്കുള്ള എല്ലാറോഡുകളും ശനിയാഴ്ച രാത്രി തന്നെ അടച്ചുപൂട്ടിയിരുന്നു. വാഹന ഗതാഗതങ്ങളെല്ലാം ഇവിടെ നിരോധിച്ചു. ഈ പരിപാടിക്ക് വേണ്ടി മാത്രം പ്രദേശത്തുള്ള ഷോപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആഴ്ചച്ചന്തകൾ എന്നിവ അടച്ചുപൂട്ടി. കനത്ത സുരക്ഷയിലാണ് ലാൽ ചൗക്കിൽ രാഹുൽ ദേശീയ പതാക ഉയർത്തിയത്

ശ്രീനഗറിലെ പന്തചൗക്കിൽ നിന്നാണ് ഞായറാഴ്ച യാത്ര തുടങ്ങിയത്. ജനുവരി 30ന് ശ്രീനഗറിൽ യാത്ര അവസാനിക്കും.

രാഹുൽ ഗാന്ധി യഥാർഥത്തിൽ ജനുവരി 30ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പതാക ഉയർത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മറ്റെവിടെയും പതാക ഉയർത്താൻ അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് ലാൽ ചൗക്കിൽ പതാക ഉയർത്താൻ അധികൃതർ അനുമതി നൽകി. എന്നാൽ, 29 ന് പതാക ഉയർത്തണമെന്നായിരുന്നു വ്യവസ്ഥ. അതിനാലാണ് ഇന്ന് പതാക ഉയർത്തിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.

ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി 1948ന് ജവഹർലാൽ നെഹ്റു ആദ്യമായി കശ്മീർ താഴ്വരയിൽ പതാക ഉയർത്തിയത് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഓർത്തെടുത്തു.

Tags:    
News Summary - Rahul Gandhi unfurls national flag at Lal Chowk in Srinagar on last day of Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.