ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽഗാന്ധി ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം ചെയ്യുന്ന കർഷകനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ശേഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രം രാഹുൽ പോസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് രാഹുൽ സാമൂഹിക മാധ്യമമായ എക്സിൽ (പഴയ ട്വിറ്റർ) ചിത്രം പോസ്റ്റ് ചെയ്തത്.
നേരത്തേ,വിലക്കയറ്റംമൂലം സാധനങ്ങൾ വിൽക്കാൻ കഴിയാതെ രാമേശ്വർ മാധ്യമങ്ങൾക്കു മുന്നിൽ കരയുന്ന വിഡിയോ ഏറെ വൈറലായിരുന്നു. തുടർന്നാണ് രാഹുൽഗാന്ധി അദ്ദേഹത്തെ കണ്ടെത്തി ഭക്ഷണത്തിനു ക്ഷണിച്ചത്. ’രാമേശ്വർജി കരുത്തനായ മനുഷ്യനെന്നാണ്’ രാഹുൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അനിയന്തിതമായ വിലക്കയറ്റം മൂലം ഇന്ത്യൻ കർഷകർ അതീവ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. സമകാലീന ഇന്ത്യൻ കർഷകരുടെ പ്രതിനിധിയായാണ് രാമേശ്വർ കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.