ബംഗളൂരു: കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ നടി സഞ്ജന ഗൽറാണി അറസ്റ്റിൽ. നടിയുടെ വീട്ടിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയായിരുന്നു നടിയുടെ വീട്ടിൽ പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ മലയാളി നിയാസ് മുഹമ്മദിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ തന്നെ സഞ്ജന സി.സി.ബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല. നിയാസും സഞ്ജനയും അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിയാസിെൻറ ഫേസ്ബുക്കിൽനിന്നടക്കം കണ്ടെത്തിയിരുന്നു.
സാൻഡൽവുഡ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സി.സി.ബി അറസ്റ്റ് ചെയ്യുന്ന ആദ്യ മലയാളിയാണ് നിയാസ് മുഹമ്മദ്. ടൊവീനോ തോമസ് നായകനായ മലയാള ചിത്രം കൽക്കിയിൽ വില്ലൻ വേഷം അടക്കം ഇയാൾ നിരവധി മലയാള, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെയും കന്നഡയിലെയും നടീ നടൻമാരുമായും മോഡലിങ് രംഗത്തുള്ളവരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
മലയാളത്തിലെയും കന്നഡയിലെയും നടീ നടൻമാരുമായും മോഡലിങ് രംഗത്തുള്ളവരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
കൊച്ചി അരൂർ സ്വദേശിയായ ഇയാൾ അഞ്ച് വർഷമായി ബംഗളൂരുവിലാണ് സ്ഥിരതമാസം. ബംഗളൂരുവിൽ ഫിറ്റ്നസ്, മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇയാൾ, സ്പെക്ട്ര 360 എന്ന എഫ് 360, 360 മോഡ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണെന്നാണ് ഫേസ്ബുക്കിൽ പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.