ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ എ.കെ മിത്തൽ രാജിവെച്ചു. അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് മിത്തൽ റെയിൽവേമന്ത്രി സുരേഷ് പ്രഭുവിന് രാജിക്കത്ത് സമർപ്പിച്ചത്. എന്നാൽ, മിത്തലിെൻറ രാജി മന്ത്രി സ്വീകരിച്ചിട്ടില്ല.
ശനിയാഴ്ച യു.പിയിലെ മുസാഫർനഗറിൽ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി 24 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിെൻറ ഉത്തരവാദിത്വം റെയിൽവേ ബോർഡിനാണെന്നും ബോർഡിെൻറ അശ്രദ്ധയാണ് അടിക്കടിയുള്ള അപകടങ്ങൾക്ക് കാരണമെന്നും റെയിൽവേ മന്ത്രി കുറ്റപ്പെടുത്തിതിരുന്നു.
ഉത്കൽ എക്സ്പ്രസ് അപകടത്തിനു പുറമെ ബുധനാഴ്ച രാവിലെ അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസ് പാളം തെറ്റുകയും അപകടത്തിൽ 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളിൽ സമാനമായ രണ്ട് അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ചെയർമാൻ രാജി സമർപ്പിച്ചിരിക്കുന്നത്. മുസാഫർനഗർ അപകടത്തിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ട 12 റെയിൽവേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.