അ​പ​ക​ട​ത്തി​ൽ കാ​ലു​പോ​യ സ്​​ത്രീ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ റെ​യി​ൽ​വേ​യോ​ട്​ ബോം​ബെ ഹൈ​കോ​ട​തി

മുംബൈ: ട്രെയ്നിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ഇരുകാലുകളും നഷ്ടപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ബോംബെ ഹൈകോടതി റെയിൽവേക്ക് നിർദേശം നൽകി.
കേസിൽ തിങ്കളാഴ്ച അന്തിമവാദം കേൾക്കും. ഇവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേസ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന സാേങ്കതികവാദമാണ് റെയിൽവേ ഉന്നയിച്ചത്. സേജൽ ലദോല എന്ന സ്ത്രീ 2015 ഫെബ്രുവരി ഒമ്പതിന് സെക്കന്ദരാബാദ്-രാജ്കോട്ട് എക്സ്പ്രസ് ട്രെയ്നിൽ സഞ്ചരിക്കവേ അവരുടെ പഴ്സ് കള്ളൻമാർ അപഹരിക്കുകയായിരുന്നു.

ട്രെയിൻ ഖണ്ഡാല സ്റ്റേഷനിൽ നിർത്തിയതോടെ അവർ താഴെയിറങ്ങി കള്ളൻമാരെ പിന്തുടർന്നെങ്കിലും ട്രെയിൻ ചലിക്കാൻ തുടങ്ങിയതോടെ അതിൽ കയറാൻ ശ്രമിച്ചു. അതിനിടെ വീണ് രണ്ടുകാലുകളും നഷ്ടമായെന്നാണ് സ്ത്രീയുടെ വാദം. രാത്രികാലങ്ങളിൽ യാത്രക്കാർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ റെയിൽവേ വീഴ്ച വരുത്തിയെന്നു കാണിച്ച് സ്ത്രീ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ഹരജിയിൽ ന്യായമായ പ്രശ്നമാണു ഉന്നയിച്ചതെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.