ജയ്പുർ: 2030ഒാടെ രാജ്യത്തിെൻറ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്ലിംകൾ കൂടുതൽ കുട്ടികളെ െപറ്റുകൂട്ടുകയാണെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ബൻവാരിലാൽ സിംഘാൽ. ആൽവാറിൽനിന്നുള്ള എം.എൽ.എയായ സിംഘാൽ ഫേസ്ബുക്ക് പോസ്റ്റിലാണ് വിദ്വേഷ പരാമർശം നടത്തിയത്. ആൽവാർ പാർലമെൻററി മണ്ഡലത്തിൽ ജനുവരി 29ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.
‘‘മുസ്ലിംകൾ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകെട്ട ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്ലിം ജനസംഖ്യ വർധിക്കുന്നത് ഹിന്ദുക്കൾക്ക് ഭീഷണിയാണ്. പ്രസിഡൻറ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നീ പദവികൾ ലക്ഷ്യംെവച്ചുള്ള ഗൂഢാലോചനയാണ് മുസ്ലിംകൾ നടത്തുന്നത്’’ -പോസ്റ്റിൽ പറയുന്നു.
മുസ്ലിംകൾ നിയമനിർമാണപദവികളിലെത്തിയാൽ ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാകും. ഏറെ ആലോചിച്ചശേഷമാണ് ഇൗ പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിൻവലിക്കില്ലെന്നും എം.എൽ.എ പി.ടി.െഎയോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.