ന്യൂഡൽഹി: രാജസ്ഥാനിലെ ഭരണകൈമാറ്റ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് ഡൽഹിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഗെഹ്ലോട്ടിനെ വീണ്ടും പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സന്ദർശനം.
ഗെഹ്ലോട്ട് പാർട്ടി അധ്യക്ഷനായാൽ പകരം രാജസ്ഥാൻ മുഖ്യമന്ത്രി ആരെന്ന ചോദ്യങ്ങൾക്ക് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ഗെഹ്ലോട്ട് പക്ഷത്തെ 90-ാളം എം.എൽ.എമാർ രാജി ഭീഷണി മുഴക്കി രംഗത്തെത്തി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന് ഗെഹ്ലോട്ട് പക്ഷം ഹൈക്കമാന്‍ഡിനോട് അഭ്യർഥിച്ചു. രാജസ്ഥാൻ പ്രശ്നം അന്വേഷിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ സോണിയ ഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഗെഹ്ലോട്ടിന് വിമർശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയത്തിൽ ഗെഹ്ലോട്ടിന് ആശ്വാസം പകരുന്നതാണ് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.