ജയ്പുർ: മതിയായ നഷ്ടപരിഹാരം നൽകാതെ 812 ഏക്കർ കൃഷിസ്ഥലം ഭവന പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെ നടത്തുന്ന കുഴിയിൽ കിടന്നുള്ള സത്യഗ്രഹ സമരം കർഷകർ ശക്തമാക്കി. ജയ്പുർ നഗരപ്രാന്തത്തിലുള്ള നീന്ദാർ ഗ്രാമത്തിലെ അറന്നൂറ്റമ്പതോളം സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകരാണ് നഗരവികസന അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ സമരം ചെയ്യുന്നത്. സമരത്തിെൻറ 19ാം ദിവസമായ വെള്ളിയാഴ്ച ആയിരത്തോളം സമരക്കാർ ദീപാവലിയോടനുബന്ധിച്ച് സമരസ്ഥലത്ത് ഗോവർധൻ പൂജ നടത്തി പ്രതിഷേധിച്ചു.
സർക്കാർ ചർച്ചക്ക് സന്നദ്ധമാകാത്ത സാഹചര്യത്തിൽ കൂടുതൽേപർ സമരത്തിൽ അണിചേരാൻ എത്തുന്നുണ്ടെന്ന് നിന്ദാർ ബച്ചാവോ യുവ കിസാൻ സംഘർഷ് സമിതി നേതാവ് നരേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. 2011ലാണ് വികസന അതോറിറ്റി സ്ഥലം ഏറ്റെടുത്തത്.
ഇവർ സ്ഥലത്തിന് പ്രതിഫലം നിശ്ചയിച്ചെങ്കിലും വിപണിവിലയെക്കാൾ വളരെ കുറവായതിനാൽ കർഷകർ വാങ്ങാൻ കൂട്ടാക്കിയില്ല. ഏറ്റെടുത്ത സ്ഥലത്ത് പതിനായിരത്തോളം വീടുകൾ നിർമിക്കാനാണ് പദ്ധതി. 19 ദിവസമായി സമരംചെയ്യുന്ന കർഷകരുമായി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.