ന്യൂഡൽഹി: രാജസ്ഥാനിൽ എം.എൽ.എ സ്ഥാനം കയ്യാലപ്പുറത്തായ സചിൻ പൈലറ്റിനും ഒപ്പമുള്ള 18 പേർക്കും കോടതിയിൽനിന്ന് മൂന്നു ദിവസത്തെകൂടി സാവകാശം. അയോഗ്യരാക്കണമെന്ന കോൺഗ്രസ് ചീഫ് വിപ്പിെൻറ ഹരജിയിൽ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. അതുവരെ ഇവർക്കെതിരെ സ്പീക്കർ നടപടിയെടുക്കാൻ പാടില്ല.
വിയോജിപ്പ് പ്രകടിപ്പിക്കുന്നത് പാർട്ടിവിരുദ്ധ പ്രവർത്തനമല്ലെന്ന് സചിനും സംഘത്തിനുംവേണ്ടി ഹാജരായ അഡ്വ. മുകുൾ റോഹതഗി വാദിച്ചു. അയോഗ്യരാക്കുന്നതു സംബന്ധിച്ച് സ്പീക്കർ നൽകിയ നോട്ടീസ് അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരാണ്. വിഷയത്തിൽ സ്പീക്കർ ധിറുതി കാട്ടി. എന്നാൽ, വിശദീകരണം തേടിയ സ്പീക്കറുടെ നടപടിയെക്കുറിച്ച് മുൻവിധി പാടില്ലെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദിച്ചു.
ഇതിനിടെ, നിയമസഭയിൽ വിശ്വാസവോട്ട് തേടാനുള്ള മുന്നൊരുക്കങ്ങളിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സചിൻ അംഗമല്ലാത്ത മന്ത്രിസഭയുടെ ആദ്യ യോഗം ചൊവ്വാഴ്ച നടന്നു. 200 അംഗ നിയമസഭയിൽ 102 പേരുടെ പിന്തുണയാണ് ഗെഹ്ലോട്ട് ഇപ്പോൾ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.