ജയ്പൂർ: പാകിസ്താനിൽ പരിശീലനം സിദ്ധിച്ച ഐ.എസ്.ഐക്ക് വിവരങ്ങൾ കൈമാറിയ ചാരനെ പിടികൂടിയതായി രാജസ്ഥാൻ പൊലീസ്. ജയ്‌സാൽമീറിൽ നിന്നാണ് യുവാവിനെ പൊലീസ് പിടി കൂടിയത്. മൊബൈൽ സിം കാർഡുകൾ വിൽക്കുന്ന ചെറിയ കട നടത്തുന്ന നിബാബ് ഖാൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്ററ് ചെയ്തത്. നിബാബ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയിരുന്നതായി ഡയറക്ടർ ജനറൽ (ഇന്‍റലിജൻസ്) ഉമേഷ് മിശ്ര ആരോപിച്ചു.
2015ൽ പാകിസ്താൻ സന്ദർശിച്ച ഖാൻ അവിടെ ഐ.എസ്.ഐയുമായി ബന്ധപ്പെട്ടിരുന്നു. 15 ദിവസത്തെ പരിശീലനം നൽകി 10,000 രൂപയും നൽകിയാണ് അവർ ഇന്ത്യയിലേക്ക് നിബാബിനെ തിരിച്ചയച്ചതെന്ന് പൊലീസ് പറയുന്നു. ഇന്ത്യയിലെത്തിയ നിബാബ് സമൂഹ മാധ്യമങ്ങൾ വഴി ഐ.എസ്.ഐക്ക് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചും ഇന്ത്യയിലെ സംഭവ വികാസങ്ങളെ സംബന്ധിച്ചും വിവരങ്ങൾ കൈമാറി വരികയായിരുന്നെന്നും മിശ്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.