ഭോപാൽ: മധ്യപ്രദേശ് കോൺഗ്രസിൽ ചേരിപ്പോര് തുടരുന്നതിനിടെ സംസ്ഥാനത്തുനിന്ന ് രാജ്യസഭയിലേക്ക് പ്രിയങ്ക ഗാന്ധിയെ നാമനിർദേശം ചെയ്യണമെന്ന് നേതാക്കൾ. പ്രിയങ്ക യെ സ്ഥാനാർഥിയാക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി സജ്ജൻ സിങ് വർമയും മു ൻ കേന്ദ്ര മന്ത്രി അരുൺ യാദവുമാണ് ആവശ്യപ്പെട്ടത്. പ്രിയങ്ക വന്നാൽ മധ്യപ്രദേശിൽ പാ ർട്ടിയിലെ മറ്റു പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്ന് സജ്ജൻ സിങ് വർമ പറഞ്ഞു.
ക മൽനാഥ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണ ത്തിനിടെയാണ് രാജ്യസഭ തെരഞ്ഞെടുപ്പും വരുന്നത്. ‘കാണാതായ’ 10 എം.എൽ.എമാരിൽ എട്ടുപേരെ തിരിച്ചെത്തിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, രണ്ടു പേരെ ഇതുവരെ കണ്ടെത്താനായില്ല. ബി.ജെ.പി നീക്കത്തിനു പിന്നിൽ മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
എന്നാൽ, തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നാണ് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നത്. ദിഗ്വിജയ് സിങ്ങാണ് നിലവിൽ കോൺഗ്രസിെൻറ രാജ്യസഭാ എം.പി. സംസ്ഥാനത്ത് മൂന്നു സീറ്റാണ് ഒഴിവുള്ളത്. ഒരു എം.പിയെ അനായാസേന തെരഞ്ഞെടുക്കാൻ കോൺഗ്രസിന് സാധിക്കും. നിയമസഭയിലെ അംഗബലമനുസരിച്ച് മൂന്നാമത്തെ സീറ്റിന് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും.
അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പും നിലവിലെ രാഷ്ട്രീയ സാഹചര്യവും കേന്ദ്ര നേതൃത്വവുമായി ചർച്ചചെയ്യാൻ ഞായറാഴ്ച മുഖ്യമന്ത്രി കമൽനാഥ് ഡൽഹിയിൽ എത്തി.
20അംഗ പട്ടികയുമായി ബി.ജെ.പി
ഭോപാൽ: മധ്യപ്രദേശിൽ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി സംസ്ഥാന നേതൃത്വം 20 മുതൽ 22 പേർവരെ ഉൾക്കൊള്ളുന്ന പട്ടിക പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈമറി. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ റാം മാധവ്, കൈലാഷ് വിജയ്വർഗിയ, സിറ്റിങ് എം.പിമാരായ സത്യനാരായൺ ജതിയ, പ്രഭാത് ഝാ എന്നിവർ ഉൾപ്പെടെ പേരുകളാണ് പട്ടികയിലുള്ളത്.
സംസ്ഥാനത്ത് മൂന്നു സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു എം.പിയെ മാത്രമാണ് ബി.ജെ.പിക്ക് ജയിപ്പിക്കാനാവുക. എന്നാൽ, രണ്ടാമത്തെ സീറ്റും പിടിക്കാൻ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ പാർട്ടി ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു. ബി.ജെ.പിയിലെ രണ്ടുപേരെ കൂടാതെ കോൺഗ്രസിലെ ദിഗ്വിജയ് സിങ്ങാണ് നിലവിലെ മൂന്നാമത്തെ എം.പി.
230 അംഗസഭയിൽ കോൺഗ്രസിന് 114ഉം ബി.ജെ.പിക്ക് 107 ഉം എം.എൽ.എമാരുമാണുള്ളത്. നാലു സ്വതന്ത്രർ, ബഹുജൻ സമാജ് വാദി പാർട്ടിയുടെ രണ്ട് അംഗങ്ങൾ, ഒരു സമാജ്വാദി പാർട്ടി അംഗം എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥ് സർക്കാർ ഭരിക്കുന്നത്. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ മരണത്തെ തുടർന്ന് രണ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.