ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനത്തിൽ എതിർപ്പുമായി കോൺഗ്രസ്. ഭീകര സംഘടനകളുമായും ഭീകരരുമായും ഒരു ഒത്തുതീർപ്പുമില്ലെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർേജവാല പറഞ്ഞു.
രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനമൊന്നും എടുത്തിട്ടില്ല. ഇൗ സാഹചര്യത്തിൽ സർക്കാർ ആ നിലപാട് പിന്തുടരുകയാണ് വേണ്ടത്-അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭ യോഗം രാജീവ് വധക്കേസിലെ ഏഴു പ്രതികളെയും മോചിപ്പിക്കാനുള്ള ശിപാർശ ഗവർണർക്ക് കൈമാറിയ സാഹചര്യത്തിലാണ് സുർജെവാലയുടെ പ്രതികരണം. 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ്, നളിനി എന്നിവരെ മോചിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.