ചെന്നൈ: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് രജനി കാന്തിനും കമൽഹാസനും ക്ഷണം. മേയ് 30ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ക്ഷണം ലഭിെച്ചങ്കിലും ഇരുവരും പെങ്കടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ പ്രമുഖർക്ക് അയക്കുന്ന ക്ഷണത്തിെൻറ ഭാഗമാണിത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം ഉൾപ്പെടെ അണ്ണാ ഡി.എം.കെ മുന്നണി നേതാക്കൾ പെങ്കടുക്കും. മക്കൾ നീതി മയ്യം പ്രസിഡൻറ് കൂടിയായ കമൽഹാസൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
രജനികാന്തിനും മോദിക്കും അടുത്ത സൗഹൃദമാണുള്ളത്. വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തെൻറ നേതൃത്വത്തിെല പുതിയ രാഷ്ട്രീയകക്ഷി രംഗത്തിറങ്ങുമെന്ന് നേരത്തേ രജനികാന്ത് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.