ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന് സൂചന നൽകി രജനികാന്ത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നവംബറിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷക്കിടയിലാണ് രജനികാന്തിെൻറ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്തും വ്യക്തിപരമായ ആരോഗ്യപ്രശ്നങ്ങൾ കാരണവും സജീവ രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് പിന്മാറുന്നതായാണ് ഉള്ളടക്കം.
എന്നാൽ പ്രചരിച്ചത് ഒൗദ്യോഗിക പ്രസ്താവനയെല്ലന്നും അതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്നും വ്യക്തമാക്കി വ്യാഴാഴ്ച വാർത്താക്കുറിപ്പുമായി രജനികാന്ത് രംഗത്തെത്തി. ഡിസംബർ വെര ആരാധകർ കാത്തിരിക്കണമെന്നും 'രജനിമക്കൾ മൺറ'വുമായി കൂടിയാലോചിച്ച് ഉചിതമായ സമയത്ത് തെൻറ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാനമൊട്ടുക്കും പര്യടനം നടത്തി ഒക്ടോബർ രണ്ടിന് മധുരയിൽ സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ പാർട്ടിയുടെ പേരും കൊടിയും പ്രഖ്യാപിക്കാനാണ് രജനികാന്ത് പദ്ധതിയിട്ടിരുന്നത്.
എന്നാൽ കോവിഡ് വ്യാപനം ഇതിന് തടസ്സമാവുകയായിരുന്നു. ഇൗ നിലയിലാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. 2011ൽ രജനികാന്ത് സിംഗപ്പൂരിൽ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നു.
കോവിഡ് വാക്സിൻ പ്രാബല്യത്തിൽ വന്നാലും രജനികാന്തിെൻറ രോഗപ്രതിരോധശേഷി കുറവായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ അതീവജാഗ്രത പാലിക്കേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 2017 ഡിസംബർ 31നാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.