ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയിൽ മാപ്പുപറയേണ്ട കാര്യമില്ല െന്ന് നടൻ രജനികാന്ത്്. താൻ വായിച്ച പത്ര വാർത്തയെ ഉദ്ദരിച്ചാണ് പ്രസ്താവന നടത്തിയതെന്നും അതിൽ ഉറച്ചു നിൽക ്കുന്നുവെന്നും രജനികാന്ത് പറഞ്ഞു.
1971ൽ സേലത്ത് ശ്രീരാമെൻറയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച് പരാമർശം നടത്തിയത്.
‘‘പെരിയാറിനെ കുറിച്ച് പറഞ്ഞതിൽ മാപ്പുപറയില്ല. നേരത്തെ വായിച്ച ഒരു പത്ര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. അതിൽ അവർ നേരിട്ട് കണ്ട സംഭവമാണ് പറഞ്ഞിരുന്നത്. ഈ സംഭവം മറന്നുപോകേണ്ടതാണ്, അല്ലാതെ നിഷേധിക്കപ്പെടേണ്ടതല്ല’’- രജനികാന്ത് പ്രതികരിച്ചു.
പെരിയാറിനെതിരായ പരാമർശത്തിൽ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലുണ്ടായത്. പെരിയാറിനെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡ വിടുതലൈ കഴകം രംഗത്തെത്തിയിരുന്നു. മധുരയിൽ രജനികാന്തിെൻറ കോലം കത്തിച്ച പ്രവർത്തകർ രജനി മാപ്പ് പറയണണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.