ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ.വി രാമസ്വാമിയെ കുറിച്ച് നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത് നടത ്തിയ പ്രസ്താവനക്കെതിരെ വിമർശനവുമായി ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പെരിയാറിനെ പോലുള്ളവരെ കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് രജനികാന്ത് ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘എൻെറ സുഹൃത്ത് രജനികാന്ത് രാഷ്ട്രീയക്കാരനല്ല, അദ്ദേഹം ഒരു നടനാണ്. പെരിയാറിനെ പോലുള്ളവരെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ ചിന്തിച്ച ശേഷം പറയണം.’’-സ്റ്റാലിൻ പറഞ്ഞു.
ഈ മാസം 14ന് തമിഴ് മാസികയായ തുഗ്ലക്കിൻെറ 50ാം വാർഷികാഘോഷ ചടങ്ങിലാണ് രജനികാന്ത് പെരിയാറിനതിരെ പ്രസ്താവന നടത്തിയത്. 1971ൽ സേലത്ത് ശ്രീരാമെൻറയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.