ന്യൂഡൽഹി: നക്സലുകളെ നിയന്ത്രിക്കുന്നതിന്പ്രത്യേക സൈനിക സംവിധാനമായ ‘സിൽവർ ബുള്ളറ്റ്’ മാത്രം മതിയാവില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ ‘‘സിൽവർ ബുള്ളറ്റ്’’ സേനയെ നിയോഗിക്കുകയല്ല, ദീർഘകാല പ്രശ്നപരിഹാരമാണ് ആവശ്യമെന്നും രാജ്നാഥ്സിങ്പറഞ്ഞു.
ഛത്തിസ്ഗഢിലെ സുഖ്മയിൽ 25 സൈനികർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്മുഖ്യമന്ത്രിമാരുടെയും പൊലീസ്മേധാവികളുടെയും യോഗം വിളിച്ചത്.
നിലവിൽ മാവോയിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുന്ന നയത്തിൽ മാറ്റം വരുത്തണം. സുഖ്മയിൽ ഉണ്ടായ ആക്രമണം ഇൻറലിജൻസ്പരാജയം മാത്രമല്ല, വിവേകമുപയോഗിക്കുന്നതിലെ പരാജയം കൂടിയാണ്. സൈനിക തന്ത്രങ്ങളെ തോൽപ്പിക്കുന്ന തരം മാർഗങ്ങളാണ് മാവോയിസ്റ്റുകൾ പ്രയോഗിക്കുന്നത്. അത് മറികടക്കാനുള്ള സംവിധാനമാണ്ഉയർത്തികൊണ്ടുവരേണ്ടത്. സമര്‍ത്ഥവും പരപ്രേരണകൂടാതെ സാഹചര്യങ്ങളെ നേരിടാനും കഴിയുന്ന നേതൃത്വമാണ് സംസ്ഥാനങ്ങൾക്ക് ഉണ്ടാകേണ്ടതെന്നും രാജ്നാഥ്പറഞ്ഞു.
മഹാരാഷ്ട്ര, ഒഡീഷ, ബിഹാർ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ സംബന്ധിച്ചു. ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു, ഹൻസ് രാജ് അഹിർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പ െങ്കടുത്തു. എന്നാൽ മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിനെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.